തുറവൂർ: തുറവൂർ ടി.ഡി.സ്‌ക്കൂളിലെ കുട്ടികൾക്കായി ചാക്യാർകൂത്തിലൂടെ അവതരിപ്പിച്ച ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് ശ്രദ്ധേയമായി. ലഹരി ഉപയോഗം, മൊബൈൽ ഫോണുകളുടെ അമിത ഉപയോഗവും അതിലെ ചതിക്കുഴികളും കുട്ടികൾ നേരിടുന്ന ലൈംഗികാതിക്രമം എന്നിവ വളരെ ലളിതവും സരസവുമായി മിമിക്രി താരവും ചാക്യാർക്കൂത്ത് കലാകാരനുമായ ചേർത്തല സുനിലാണ് അവതരിപ്പിച്ചത്. സത്യമേവ ജയതേ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. സ്‌ക്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങ്
പി.ടി.എ പ്രസിഡന്റ് എം.ജി.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. സത്യമേവ ജയതേ ഗ്ലോബൽ ഫൗണ്ടേഷൻ സ്ഥാപകൻ ചേർത്തല വിജയലാൽ, എക്‌സൈസ് ഓഫീസർ ജോസഫ് എന്നിവർ സംസാരിച്ചു. പ്രധാനാദ്ധ്യാപിക എം.ജി.പൂർണിമ സ്വാഗതവും അദ്ധ്യാപിക സീതാലക്ഷ്മി നന്ദിയും പറഞ്ഞു.