asfdgfd

എരമല്ലൂർ: ചുരുങ്ങിയ കാലം കൊണ്ട് എരമല്ലൂർ 1260- നമ്പർ കർഷക ക്ഷേമ സഹകരണ സംഘം ഉയർന്ന സാമ്പത്തിക ശേഷി കൈവരിച്ചതായി സംഘം പ്രസിഡന്റ് ടി.അനിയപ്പൻ പറഞ്ഞു. സംഘത്തിന്റെ പ്രഥമ വാർഷിക പൊതുയോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എരമല്ലൂർ എൻ.എസ്.എസ്.കരയോഗം ഹാളിൽ നടന്ന യോഗത്തിൽ ബോർഡ് മെമ്പർമാരായ ബിജു പി. മൂലയിൽ ,വി.ജെ.സാൽവിൻ, എസ്.അനീഷ്,പി.ആർ.പവിത്രൻ, ശാന്തിനി എന്നിവർ സംസാരിച്ചു. സെക്രട്ടറി വി.എ.സിദ്ധാർത്ഥൻ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.എം.മണിലാൽ നന്ദിയും പറഞ്ഞു.