
കായംകുളം: പാരിപ്പളളി വയമ്പ് സാംസ്കാരിക വേദിയുടെ നേതൃത്വത്തിലുള്ള വയലാർ സ്മൃതിയാത്രയ്ക്ക് എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയൻ സ്വീകരണം നൽകി.
കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി പി.പ്രദീപ് ലാൽ അദ്ധ്യക്ഷത വഹിച്ചു.വി.രാധാകൃഷ്ണൻ,ഒരനല്ലൂർബാബു,റൂവൽ സിംഗ്,പി.എസ്. ലീന എന്നിവർ സംസാരിച്ചു.തുടർന്ന് കാവ്യർച്ചനയും ഗാനാർച്ചനയും നടന്നു. സ്മൃതി യാത്ര കാവ്യഫലകം ഗായിക ആലീസ് യൂണിയൻ സെക്രട്ടറി പി. പ്രദിപ് ലാലിന് സമ്മാനിച്ചു.യൂണിയൻ വൈസ് പ്രസിഡന്റ് കോലത്തു ബാബു,പനയ്ക്കൽ ദേവരാജൻ എന്നിവർ നേതൃത്വം നൽകി.