
ആലപ്പുഴ: പുരോഗമന കലാ സാഹിത്യ സംഘം കൃഷ്ണപുരം മേഖലയുടെ ആഭിമുഖ്യത്തിൽ കാർട്ടൂണിസ്റ്റ് ശങ്കർ സ്മാരക ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച കാഥികൻ ഓച്ചിറ രാമചന്ദ്രൻ അനുസ്മരണം അഡ്വ.യു.പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കെ.നാണു അദ്ധ്യക്ഷനായി. സമ്മേളനത്തിൽ പുരോഗമന കലാസാഹിത്യസംഘം ജില്ലാ പ്രസിഡന്റ് ഡോ.ബിച്ചു എക്സ് മലയിൽ മുഖ്യ പ്രഭാഷണം നടത്തി. " കഥാപ്രസംഗ കലയിലെ നൂതന പ്രവണതകൾ " എന്ന വിഷയം കാഥികൻ അഡ്വ.വി.വി.ജോസ് കല്ലട അവതരിപ്പിച്ചു. വിവിധ കലാ പ്രതിഭകളെ മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി.അംബുജാക്ഷി ആദരിച്ചു. എം.ആർ.ജീവൻലാൽ, ജ്യോതികുമാർ ജാൻസ്, എസ്. നസീം, എം. നസീർ, എച്ച്. ഹക്കിം, പി, കലേശൻ, കെ.പി.എ.സി അഷ്‌റഫ്, ഡോ.എ. ഷീലാകുമാരി, ജി. രാഹുൽ, സി. ഡി. അരുൺ കുമാർ എന്നിവർ സംസാരിച്ചു.