
ആലപ്പുഴ: നെല്ല് സംഭരണ നയം പ്രഖ്യാപിക്കാത്തതിലും കേന്ദ്ര ഗവ. നാലു വർഷങ്ങളിലായി വർദ്ധിപ്പിച്ച 4.32 രൂപയുടെതാങ്ങുവില ആനുകൂല്യം സംസ്ഥാന ഗവൺമെന്റ് കവരുന്നതിലും പ്രതിഷേധിച്ചും നെൽ കർഷക സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ തകഴിയിൽ സമരപരമ്പരനടത്തി. എൻ.കെ.എസ്.എസ്.രക്ഷാധികാരി സാം ഈപ്പൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ഇ.ആർ.രാധാകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. വർക്കിംഗ് പ്രസിഡന്റ് പി.ആർ.സതീശൻ, സംസ്ഥാന വൈ. പ്രസിഡന്റുന്മാരായ ലാലിച്ചൻ പള്ളിവാതുക്കൽ, റോയ് ഊരംവേലിൽ, സെക്രട്ടറി അജയൻ തകഴി, തങ്കച്ചൻ നാന്നൂറാംപാടം, അമീൻ, അനീഷ് തകഴി, ബാബുരാജ് തകഴി, ജിജോ ഉമ്മൻ, ഹരികുമാർ, ജോസ്കുട്ടി, മോഹൻദാസ് തകഴി, സിബിച്ചൻ ചെറുതന, പ്രണീഷ് വള്ളക്കാലി, പാപ്പച്ചൻ കരുമാടി, സംസ്ഥാന ജനറൽ സെക്രട്ടറി സോണിച്ചൻ പുളിങ്കുന്ന് തുടങ്ങിയവർ സംസാരിച്ചു.