
മുഹമ്മ: ഭർത്താവുമൊത്ത് ഉറങ്ങുകയായിരുന്ന യുവതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പഞ്ചായത്ത് രണ്ടാം വാർഡ് കാവുങ്കൽ കണ്ണാട്ട് ജംക്ഷനിൽ പൂജപറമ്പ് വീട്ടിൽ ശ്രുതി ദേവ് (32) ആണ് മരിച്ചത്. ഭർത്താവ് തൃശൂർ കെ.എ.പി ഒന്നാം ബറ്റാലിയനിലെ ഹവിൽദാർ ജ്യോതിഷ് ഹരിദാസിനൊപ്പം മുറിയിൽ ഉറങ്ങിയ ശ്രുതി രാവിലെ എഴുന്നേൽക്കാതിരുന്നതിനെത്തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോൾ മരിച്ചതായി കണ്ടെത്തി. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്‌കരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായതായി പോലീസ് പറഞ്ഞു. അയാൻ ഏക മകനാണ്. ചേർത്തല പട്ടണക്കാട് കുടകുത്തുംപറമ്പിൽ വാസുദേവൻ - വിജയമ്മ ദമ്പതികളുടെ മകളാണ് ശ്രുതിദേവ്.