ആലപ്പുഴ: സ്പെഷ്യൽ റൂൾ ഭേദഗതി നടത്താത്ത പി.എസ്.സിയുടെ നിലപാടിനെതിരെ ഡിസംബർ 30ന് തിരുവനന്തപുരം പി.എസ്.സി ഓഫീസ് പടിക്കൽ സബോർഡിനേറ്റ് വിഭാഗം നടത്തുന്ന സമരത്തിന് മുന്നോടിയായി ജലഗതാഗത വകുപ്പ് ആലപ്പുഴ ഡയറക്ടറേറ്റിൽ ക്യാമ്പയിൻ നടത്തി. പ്രതിഷേധ പരിപാടിയുടെ ഉദ്ഘാടനം സി.ടി.ആദർശ് നിർവഹിച്ചു. സ്രാങ്ക് എം.സി.മധുക്കുട്ടൻ അദ്ധ്യക്ഷനായി. പ്രവീൺ, വിനോദ്, മനു, പി.കെ.വിനേഷ്, അനിൽ പുന്നമൂട്ടിൽ, സി.എൻ.ഓമനക്കുട്ടൻ, വിനിൽ കുമാർ, സാബുക്കുട്ടൻ, സാബു മുഹമ്മ തുടങ്ങിയവർ പങ്കെടുത്തു.