ആലപ്പുഴ: സ്‌കൂൾ കുട്ടികളുടെ മാനസിക ആരോഗ്യത്തിനായി നഗരസഭ ക്ഷേമകാര്യസമിതിയുടെ സഹകരണത്തോടെ ഫൗണ്ടേഷൻ ഫോർ ബെറ്റർ എക്‌സിസ്റ്റൻസ് നടപ്പാക്കുന്ന ബോധവത്കരണ കൗൺസലിംഗ് പദ്ധതിയായ വിബ്ജിയോർ ലജനത്തുൽ മുഹമ്മദി സ്കൂളിൽ നടത്തി. ഡോ.നിഷാസുബൈർ പദ്ധതി വിശദീകരിച്ചു. ലജ്‌നത്തുൽ മുഹമ്മദിയ മാനേജർ
എ.എം.നസീർ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി നസീർ പുന്നക്കൽ അദ്ധ്യക്ഷനായി. നഗരസഭ കൗൺസിലർ പി.രതീഷ്, പ്രിൻസിപ്പൽ ടി.എ.അഷ്റഫ് കുഞ്ഞാശാൻ, പി.ടി.എ പ്രസിഡന്റ് ഷാജി ജമാൽ, പ്രോഗ്രാം ലീഡ് മിഥുൻ.ജെ.യേശുദാസ്, പബ്ലിക് റിലേഷൻസ് മാനേജർ അനൂപ്.വി. മഹേന്ദ്രൻ എന്നിവർ സംസാരിച്ചു.