
അമ്പലപ്പുഴ: എസ്.ബി.ഐയുടെ അമ്പലപ്പുഴ ക്ഷേത്രം റോഡ് ശാഖ ഗവ. കോളജിന് സമീപം പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. എച്ച് .സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ റീജിയണൽ മാനേജർ ടി.വി. മനോജ് അദ്ധ്യക്ഷനായി . കോട്ടയം അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് ഡെപ്യൂട്ടി ജനറൽ മാനേജർ മനോജ് കുമാർ പത്ര മുഖ്യപ്രഭാഷണം നടത്തി. അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശോഭ ബാലൻ,എസ് .ബി .ഐ ക്ഷേത്രം റോഡ് ശാഖ മാനേജർ രാഹുൽ ബോസ്, എസ്. ബി .ഐ ഓഫീസേഴ്സ് അസോസിയേഷൻ അസി.ജനറൽ സെക്രട്ടറി അനിൽ ശരത്, എസ്. ബി. ഐ സർവ്വീസ് മാനേജർ സന്തോഷ് രാമചന്ദ്രൻ, സുജിത് ചന്ദ്രൻ, എൻ. കെ. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.