ambala

ആലപ്പുഴ: തെക്കേ മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിവരാറുള്ള ജീലാനി അനുസ്മരണവും ഉന്നതബിരുദ ധാരികൾക്കുള്ള ആദരിക്കൽ ചടങ്ങും നടന്നു . സമ്മേളനവും ദുആ മജ്‌ലിസും അലിയുൽ ബുഹാരി തങ്ങൾ മണ്ണാർക്കാട് ഉദ്ഘാടനം ചെയ്തു . ജമാഅത്ത് പ്രസിഡന്റ് ഷെഫീഖ് ഇബ്രാഹിം അദ്ധ്യക്ഷനായി . ജനറൽ സെക്രട്ടറി എ .കെ. ഷൂബി സ്വാഗതം പറഞ്ഞു. നൂറുൽഹുദാ ഇമാം ഹസ്ബുല്ലബാഖവി പ്രാർത്ഥനയക്ക് നേതൃത്വം നൽകി. ഡോക്ടറേറ്റ് നേടിയവരെയും പി.ജി ബിരുദ ധാരികളെയും ലീഗൽ മെട്രോളജി ഡെപ്യൂട്ടി കമ്മീഷണർ ഷേക്ക് ഷിബു ആദരിച്ചു. മദ്രസ പൊതു പരീക്ഷ ഉന്നത വിജയികൾക്ക് അമ്പലപ്പുഴതാലൂക്ക് തഹസീൽദാർ അൻവർ സർട്ടിഫിക്കറ്റും മെഡലും നൽകി.