
അമ്പലപ്പുഴ: പുറക്കാട് ഗവ. ഐ .ടി .ഐ യിൽ 2023-24 വർഷത്തിലെ വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും ഉന്നത വിജയികൾക്കുള്ള അവാർഡുകളും വിതരണം ചെയ്തു.. എച്ച്. സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. ഐ .ടി .ഐ അങ്കണത്തിൽ ചേർന്ന സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് എ.എസ്. സുദർശനൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം ആർ.ഉണ്ണി,പുന്നപ്ര കാർമ്മൽ പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽ ഫാ. ജയിംസ് ദേവസ്യ, ഐ .ടി .ഐ പി .ടി .എ പ്രസിഡന്റ് എസ് .അനിൽകുമാർ, റിട്ട. ഗ്രൂപ്പ് ഇൻസ്ട്രക്ടർ എം .കിഷോർ കുമാർ, സ്റ്റാഫ് സെക്രട്ടറി സാമുവൽ വർഗീസ്, ഗ്രൂപ്പ് ഇൻസ്ട്രക്ടർ ബിജു അഗസ്റ്റിൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ടി. ബി .സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു.