
കുട്ടനാട് : കായൽപ്പുറം സെന്റ് ജോസഫ് ചർച്ച് എ.കെ.സി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ ശാക്തീകരണ പരിപാടി സംഘടിപ്പിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് നിഷ ജോസഫ് വാളംപറമ്പിൽ അധ്യക്ഷത വഹിച്ചു. എ.കെ.സി.സി അതിരൂപത ജനറൽ സെക്രട്ടറി ബിനു ഡോമിനിക് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ഡയറക്ടർ ഫാ.അഗസ്റ്റിൻ പൊങ്ങനാംതടം, ഫൊറോനാ ജനറൽ സെക്രട്ടറി ജേക്കബ് ടി.നീണ്ടിശ്ശേരി, വൈസ് പ്രസിഡന്റ് ദേവസ്യ ആന്റണി, യൂണിറ്റ് ജോയിന്റ് സെക്രട്ടറി ലീന ജോഷി, ജോസഫ് ജോസഫ് മാമ്പൂത്തറ, യൂണിറ്റ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട റാഫി ജോസ് മോഴൂർ, സെക്രട്ടറി സന്തോഷ് ഫിലിപ്പ്, ഫൊറോന പ്രസിഡന്റ് സോണിച്ചൻ ആന്റണി പുളിങ്കുന്ന് എന്നിവർ പ്രസംഗിച്ചു.