ആലപ്പുഴ: കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമബോർഡിൽ നിന്ന് പെൻഷൻ വാങ്ങുന്നവർ ഡിസംബർ 31നകം ലൈഫ് സർട്ടിഫിക്കറ്റ് ക്ഷേമബോർഡിന്റെ ആലപ്പുഴ വഴിച്ചേരി പാലത്തിന് സമീപം സെന്റ് ആന്റണീസ് ബിൽഡിംഗിലുള്ള ജില്ലാ ഓഫീസിൽ ഹാജരാക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ലൈഫ് സർട്ടിഫിക്കറ്റിനോടൊപ്പം പെൻഷൻ ബുക്ക് /പെൻഷൻ കാർഡ് എന്നിവയുടെ പകർപ്പും ഹാജരാക്കണം. സാന്ത്വന പെൻഷൻ വാങ്ങുന്നവർ പുനർ വിവാഹം ചെയ്തിട്ടില്ലെന്ന സർട്ടിഫിക്കറ്റും ഹാജരാക്കണം.