photo

ചേർത്തല:കണ്ടമംഗലം ശ്രീ രാജരാജേശ്വരി മഹാക്ഷേത്രത്തിൽ നടക്കുന്ന ശ്രീസൂക്ത പൂർവക സൗഭാഗ്യലക്ഷ്മി യാഗത്തിന്റെ അന്നദാനത്തിന് വിഭവ സമാഹരണം തുടങ്ങി.ദേവസ്വം കമ്മിറ്റി അംഗം സുധീഷ് പുത്തൻപുരയ്ക്കലിൽ നിന്ന് അരി ചാക്ക് ഏറ്റുവാങ്ങി. സംഘാടക സമിതി ചെയർമാൻ അനിൽകുമാർ അഞ്ചംതറ ഉദ്ഘാടനം ചെയ്തു.രാധാകൃഷ്ണൻ തേറാത്ത്,തിലകൻ കൈലാസം, പി.എ.ബിനു,കെ.പി. ആഘോഷ്‌കുമാർ,പ്രിയസോണി,ജയ പ്രതാപൻ, സീതാലക്ഷ്മി, ആർ.പൊന്നപ്പൻ,സുനിൽരാജ്,വി.കെ.പ്രസാദ്,പി.പി. ഷിനോജ്, വേണുഗോപാൽ,പി.ബി. തങ്കച്ചൻ,ടി.എം.സജിമോൻ,കെ.സുനിൽ, വി.കെ.അശോകൻ,ടി. ബിനു,പ്രദീപ്കുമാർ,പ്രത്യൂഷ് കുമാർ,ദിലീപ് അമ്പാടി, എസ്.രാധാകൃഷ്ണൻ,ഗീതപ്രകാശൻ എന്നിവർ പങ്കെടുത്തു.

......

അന്നദാനത്തിന്റെ പുണ്യം നുകരാൻ ആയിരങ്ങളെത്തും

ദാനകർമ്മങ്ങളിൽ ഏറ്റവും മഹത്തരമായ അന്നദാനത്തിന്റെ പുണ്യം നുകരാൻ ദൂരെ സ്ഥലങ്ങളിൽ നിന്നുൾപ്പെടെ ഓരോ ദിവസവും ആയിരങ്ങൾ എത്തിച്ചേരുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.യാഗദിനങ്ങളിൽ രാവിലെ, ഉച്ചയ്ക്ക്, രാത്രി എന്നിങ്ങനെയാണ് അന്നദാനം ക്രമികരിച്ചിരിക്കുന്നത്. ഇതിന് പുറമെ വൈകിട്ട് കാപ്പിയും കടിയും ഉണ്ടാകും.അരി, പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ ഉൾപ്പെടെയുള്ള അന്നദാനത്തിന് ആവശ്യമായ വിഭവങ്ങൾ ക്ഷേത്രനടയിൽ സമർപ്പിക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.അന്നദാനത്തിന് വി.കെ. പ്രസാദ് ചെയർമാനും സുനിൽരാജ് കൺവീനറായിട്ടുള്ള കമ്മറ്റിയും വിഭവസമാഹരണത്തിന് വേണുഗോപാൽ ചെയർമാനും പി.പി.ഷിനോജ് കൺവീനറുമായിട്ടുള്ള കമ്മറ്റിയുമാണ് നേതൃത്വം നൽകുന്നത്.