ആലപ്പുഴ: അഖിലേന്ത്യ ട്രേഡ് ടെസ്റ്റിൽ ഉന്നത വിജയം നേടിയ ട്രെയിനികളെ അനുമോദിക്കുന്നതിനും നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് നൽകുന്നതിനുമായി കവിത ഐ.ടി.ഐ യിൽ സംഘടിപ്പിച്ച കോൺവൊക്കേഷൻ സെറിമണി ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു കുര്യൻഉദ്ഘാടനം ചെയ്തു. മികച്ച വിജയം കരസ്ഥമാക്കിയ ട്രെയിനികൾക്ക് നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് നൽകി അനുമോദിച്ചു. മണിക്കുട്ടൻ പി.എസ് മുഖ്യ പ്രഭാഷണം നടത്തി. സി.പി വിജയകുമാർ ,സരിതമോൾ,റോബി കുരുവിള,മോളി ജേക്കബ്, ജയപ്രശാന്ത്,വിഷ്‌ണു എസ്.ദാസ്. ജോർജ് എന്നിവർ സംസാരിച്ചു.