vdasg

എരമല്ലൂർ: ഗുരുധർമ്മ പ്രചരണ സഭ എരമല്ലൂർ യൂണിറ്റ് രൂപീകരിച്ചു. എസ്.എൻ.ഡി.പി യോഗം 671-ാനമ്പർ ശാഖാ രൂപീകരണം പ്രസിഡന്റ് കെ.പി.ഹരിഹരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കെ.കെ.സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ഗുരു ധർമ്മപ്രചരണ സഭ ജില്ലാ ട്രഷറർ ആർ.രമണൻ മുഖ്യപ്രഭാഷണം നടത്തി. കെ.എൻ.മോഹനൻ(പ്രസിഡന്റ്),ഉഷേന്ദ്രൻതന്ത്രി (വൈസ് പ്രസിഡന്റ്),കെ.ആർ. പ്രസാദ് (സെക്രട്ടറി),എൻ.ആർ.ബാലകൃഷ്ണൻ (ട്രഷറർ) എന്നിവരടങ്ങുന്ന 11 അംഗ കമ്മിറ്റി രൂപീകരിക്കുകയും ഗുരു പദം എന്ന് നാമകരണവും ചെയ്തു. ഉഷേന്ദ്രൻതന്ത്രി, അനിൽ കുമാർ തന്ത്രി എന്നിവർ സംസാരിച്ചു.കെ.ആർ.പ്രസാദ് സ്വാഗതവും കെ.എൻ.മോഹനൻ നന്ദിയും പറഞ്ഞു.