
ആലപ്പുഴ : വിജ്ഞാനത്തെയും മാനവികതയെയും സംസ്കാരത്തെയും സംരക്ഷിക്കുക, വിദ്യാഭ്യാസത്തെ ഉന്മൂലനം ചെയ്യുന്ന ദേശീയ വിദ്യാഭ്യാസ നയം 2020 പിൻവലിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി നവംബർ 27, 28, 29 തീയതികളിൽ ന ഡൽഹിയിൽ നടക്കുന്ന ഓൾ ഇന്ത്യ ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ അഖിലേന്ത്യാ വിദ്യാർത്ഥി സമ്മേളനത്തിന് മുന്നോടിയായി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച വിദ്യാർത്ഥി ശക്തി സംസ്ഥാന ജാഥ ജില്ലയിൽ പര്യടനം നടത്തി. സെന്റ് ജോൺസ് മറ്റം, കായംകുളം മാർക്കറ്റ് , എസ്.ഡി കോളേജ് , ആലപ്പുഴ ടൗൺ എന്നിവിടങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി രാമങ്കരിയിൽ സമാപിച്ചു. തെരുവുനാടകവും ജാഥയോടൊപ്പം ഉണ്ടായിരുന്നു.