
മാന്നാർ: സി.പി.എം മാന്നാർ മാന്നാർ ഈസ്റ്റ് ലോക്കൽ സമ്മേളനം സമാപിച്ചു. ടി.എസ് ശ്രീകുമാറിനെ ലോക്കൽ കമ്മറ്റി സെക്രട്ടറിയായി തിരഞ്ഞെടുത്തു. മാന്നാർ കോയിക്കൽ ജംഗ്ഷന് സമീപം കൊടിയേരി ബാലകൃഷ്ണൻ നഗറിൽ നടന്ന പൊതുസമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ ഉദ്‌ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ.പ്രശാന്ത് കുമാർ അദ്ധ്യക്ഷനായി. ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.എസ് ശ്രീകുമാർ സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റിയംഗങ്ങളായ ആർ.രാജേഷ്, പുഷ്പലത മധു, ഏരിയാ കമ്മറ്റി അംഗം കെ.നാരായണപിള്ള, ഏരിയ സെന്റർ അംഗങ്ങളായ ജി.രാമകൃഷ്ണൻ, പി.എൻ ശെൽവരാജൻ, ബി.കെ.പ്രസാദ്, കെ.എം.അശോകൻ, കെ.എം. സഞ്ചുഖാൻ, ആർ.അനീഷ്, ടി.വി.രത്നകുമാരി, അനിൽകുമാർ എന്നിവർ സംസാരിച്ചു. ലോക്കൽ സമ്മേളനത്തിന് സമാപനം കുറിച്ച് കുന്നത്തൂർ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റെഡ് വാളണ്ടിയർ മാർച്ചും പ്രകടനവും പൊതു സമ്മേളന നഗറിൽ സമാപിച്ചു.