convention

മാന്നാർ : കർത്താവിന്റെ സുവിശേഷം ഏറ്റെടുത്ത് ജീവിത വിശുദ്ധി പ്രാപിക്കുവാനും പാർശ്വവത്കരിക്കപ്പെട്ടവരെ ചേർത്തുപിടിക്കുവാനും നമുക്ക് കഴിയണമെന്ന് ഓർത്തഡോക്സ് സഭാ മാവേലിക്കര ഭദ്രാസന സെക്രട്ടറി ഫാ.ജോൺസ് ഈപ്പൻ പറഞ്ഞു. കുട്ടംപേരൂർ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികാരി ടി.ടി.തോമസ് അദ്ധ്യക്ഷത വഹിച്ചു. ഫാ.ഷാനു എബ്രഹാം വചന ശുശ്രൂഷ നടത്തി. മാത്യൂസ് റമ്പാൻ അനുഗ്രഹ പ്രഭാഷണം നടത്തി. ഇന്ന് രാവിലെ 7ന് ഫാ.ഡോ.യോഹന്നാൻ ശാമുവേൽ കുർബാന അർപ്പിക്കും. വൈകിട്ട് 7ന് പുതിയകാവ് പള്ളി വികാരി ഫാ.അജി കെ.തോമസ് വചന ശുശ്രൂഷ നടത്തും.