ഹരിപ്പാട്: മുതുകുളം പാർവ്വതി അമ്മ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ എം.മുകുന്ദന്റെ 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ ' എന്ന നോവലിനെ ആസ്പദമാക്കി ചർച്ചാസമ്മേളനം നടത്തി. സമ്മേളനം കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജി.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് എൻ.രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. പത്തിയൂർ ശ്രീകുമാർ 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ - അരനൂറ്റാണ്ടു പിന്നിടുമ്പോൾ' എന്ന വിഷയം അവതരിപ്പിച്ചു. ലത ഗീതാഞ്ജലി, സുരേഷ് പുത്തൻ കുളങ്ങര, എസ്.ബാലകൃഷ്ണൻ, എസ്.ഹർഷകുമാർ, ആർ.മുരളീധരൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. എസ്.സുനീഷ് സ്വാഗതവും എസ്.സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.