ഹരിപ്പാട്: മുട്ടം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വയലാർ രാമവർമ്മ അനുസ്മരണം നടത്തി. സാന്ത്വനം വൈ.പ്രസിഡന്റ് കെ.വിശ്വപ്രസാദിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം ബാനർ സാംസ്കാരിക സമിതി സംസ്ഥാന കമ്മിറ്റിയംഗം എം.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ജോൺ തോമസ്,കെ.സോമനാഥൻ നായർ, കെ.ശിവൻകുട്ടി, ടി.വി. വിനോബ്,എൻ.കരുണാകരൻ എന്നിവർ സംസാരിച്ചു. യോഗാനന്തരം വയലാർ ഗാനങ്ങൾ ഉൾപ്പെടുത്തിയുള്ള ഗാനസന്ധ്യ മണികുമാർ, അനൂപ് എന്നിവരുടെ നേതൃത്വത്തിൽ നടന്നു.