
മാന്നാർ: സമൂഹത്തിൽ സാമ്പത്തിക പ്രതിസന്ധി മൂലം അനേകം കുടുംബങ്ങൾ ആത്മഹത്യയിലേക്ക് തള്ളപ്പെടുന്ന സാഹചര്യം സാഹചര്യം ഉൾക്കൊണ്ടുകൊണ്ട് കുടുംബങ്ങളുടെ പരിപാലനം ഏറ്റെടുത്ത് കൊണ്ടുള്ള പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പറഞ്ഞു. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ വിവാഹ ധനസഹായ പദ്ധതിയുടെ ഭാഗമായി ജാതിമത ഭേദമെന്യേ നിർദ്ദനരായ യുവതീയുവാക്കൾക്കുള്ള സഹായ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവ. യൂഹാനോൻ മാർ പോളിക്കാർപ്പോസ് അദ്ധ്യക്ഷത വഹിച്ചു. ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, റോണി വർഗീസ് ഏബ്രഹാം, അഡ്വ.ബിജു ഉമ്മൻ, എ.കെ.ജോസഫ്, കെ.വി.പോൾ റമ്പാൻ, ഫാ.ജോസഫ് സാമുവേൽ തറയിൽ, ജോൺസൺ കല്ലട, ജേക്കബ് ഉമ്മൻ, ജോൺ ഏബ്രഹാം ചീരമറ്റം, അലക്സ് മണപ്പുറം, കുര്യൻ ഏബ്രഹാം, ജോൺ കെ.മാത്യു എന്നിവർ സംസാരിച്ചു.