ചേർത്തല:എൻ.എസ്.എസ് പതാക ദിനം 31ന് ആഘോഷിക്കും. ചേർത്തല താലൂക്ക് യൂണിയൻ അങ്കണത്തിൽ യൂണിയൻ പ്രസിഡന്റ് പ്രൊഫ. ഇലഞ്ഞിയിൽ രാധാകൃഷ്ണൻ രാവിലെ 10 ന് പതാക ഉയർത്തും.തുടർന്ന് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. താലൂക്കിലെ 78 കരയോഗങ്ങളിലും പതാക ഉയർത്തി പ്രതിജ്ഞ ചെല്ലുമെന്ന് സെക്രട്ടറി എസ്. ജയകൃഷ്ണൻ അറിയിച്ചു.