
മുഹമ്മ: വിദ്യാഭ്യാസ ഉന്നമനത്തിന് മറ്റെന്തിനേക്കാളും പ്രാധാന്യം നൽകുകയും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ ആവിഷ്ക്കരിക്കുകയും ചെയ്തയാളാണ് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെന്ന് സി.എം.ഐ സഭ കോർപ്പറേറ്റ് മാനേജർ ഡോ.ജയിംസ് മുല്ലശേരി പറഞ്ഞു. മുഹമ്മ മദർ തെരേസ ഹൈസ്ക്കൂളിലെ ഭൗതിക സാഹചര്യങ്ങളുടെ മുഖഛായ മാറ്റിയ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മുഹമ്മ ആശ്രമ ദേവാലയ പ്രിയോർ ഫാ.പോൾ തുണ്ടുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ.ഷാജി ഏണേക്കാട്ട് , ഫാ.സനീഷ് മാവേലിൽ ,ഹെഡ്മാസ്റ്റർ പി.എ.ജയിംസ് കുട്ടി, പി.ടി.എ പ്രസിഡന്റ് സി.പി.ദിലീപ്, മുൻ ഹെഡ്മാസ്റ്റർ മൈക്കിൾ സിറിയക്, മുൻ സ്കൂൾ അഡ്മിനിസ്ട്രേറ്റർ ജോച്ചൻ കുറുപ്പശ്ശേരി ,പി.ടി.എ വൈസ് പ്രസിഡന്റ് ലെജിമോൻ എന്നിവർ സംസാരിച്ചു.