മുഹമ്മ: മുഹമ്മയിലും പരിസര പ്രദേശങ്ങളിലും മോഷണം തുടർക്കഥയാകുന്നു.
ഞായറാഴ്ച രാത്രി പുത്തനങ്ങാടിയിലെ ശ്രീ ശൈലം ഹോൾസെയിൽ കടയിൽ മോഷണം നടന്നു.പുറകുവശത്തുള്ള ജനൽ തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്.മേശയിൽ സൂക്ഷിച്ചിരുന്ന പൈസ മോഷണം പോയി.വാരണം രഞ്ജിത്ത് ഭവനിൽ രഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ള കടയാണിത്. പൊലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി.
കഴിഞ്ഞ ആഴ്ചയിൽ മുഹമ്മയിൽ മൂന്നിടത്താണ് മോഷണം നടന്നത്.ഇതുവരെ മോഷ്ടാവിനെ പിടികൂടാനായിട്ടില്ല.