
കായംകുളം :കൃഷ്ണപുരം സൗത്ത് മണ്ഡലം എട്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ് നേതാവും കാപ്പിൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന കെ.എം.ബഷീറിന്റെ അനുസ്മരണവും വിദ്യാഭ്യാസ മെരിറ്റ് അവാർഡ് വിതരണവും നടന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ.പി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധാമണി രാജൻ അവാർഡ് വിതരണം നടത്തി.കെ.പി.സി.സി സെക്രട്ടറി എൻ.രവി, കായംകുളം സൗത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ചിറപ്പുറത്ത് മുരളി കാപ്പിൽ, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.സി.എ.അൻഷാദ് ,കൃഷ്ണപുരം സൗത്ത് മണ്ഡലം പ്രസിഡന്റ് കെ.പത്മകുമാർ, കൃഷ്ണപുരം നോർത്ത് മണ്ഡലം പ്രസിഡന്റ് കെ.നാസർ, കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, ശ്രീലത ശശി ,കോൺഗ്രസ് നേതാക്കളായ കെ.എം. ഷെരീഫ് കുഞ്ഞ്,എം.നദീർ.ഷാമില ബഷീർ.അസ്ലം,രഞ്ജിത് കുമാർ,റഹിയാനത്ത്, ബദറുദ്ദീൻ, ബഷീർ,അനൂപ് തുടങ്ങിയവർ സംസാരിച്ചു.