photo

ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ വനിതാ സംഘത്തിന്റ വടക്കു പടിഞ്ഞാറൻ മേഖലയുടെ മേഖലാ സമ്മേളനം യോഗം ഡയറക്ടർ ബോർഡ് അംഗം കെ.കെ.രംഗരാജൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ഇന്ദു വിനോദ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ യൂണിയൻ വനിതാ സംഘം സെക്രട്ടറി ജമിനി സ്വാഗതം പറഞ്ഞു. 769-ാം നമ്പർ ശാഖ സെക്രട്ടറി പി.കെ.പ്രഭാകരൻ, ശോഭന അശോക് കുമാർ, ശോഭ സുരേന്ദ്രൻ, വിജയമ്മ, ഷീന അജി, സരിത എന്നിവർ പങ്കെടുത്തു.