ചേർത്തല: മാരാരിക്കുളം എൻ.എസ്.എസ് 617-ാം നമ്പർ കരയോഗത്തിന്റെ വാർഷിക പൊതുയോഗം നാളെ ഉച്ചയ്ക്ക് 2.30 ന് മാരാരിക്കുളം ഉമാശങ്കർ ഓഡിറ്റോറിയത്തിൽ നടക്കും.ചേർത്തല എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് പ്രൊഫ.ഇലഞ്ഞിയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.കരയോഗം പ്രസിഡന്റ് വി.എസ്.പുരുഷോത്തമക്കുറുപ്പ് അദ്ധ്യക്ഷത വഹിക്കും.യൂണിയൻ അംഗം സി.പരമേശ്വര കർത്താ മുഖ്യപ്രഭാഷണവും പ്രതിഭകളെ അനമോദിക്കലും സ്‌കോളർഷിപ്പ് വിതരണവും നിർവ്വഹിക്കും.