ഹരിപ്പാട്: മരണപ്പെട്ട കാർഡുടമകുളുടെ പേര് നീക്കം ചെയ്തു കാർഡിലെ മുതിർന്ന അംഗത്തെ ഉടമയാക്കുന്നതിനും , മരണപ്പെട്ട മറ്റ് അംഗങ്ങളുടെ പേര് നീക്കം ചെയ്യുന്നതിനും അപേക്ഷിക്കാൻ അവസരം. മരിച്ച ആളുകളുടെ റേഷൻ വിഹിതം കൈപ്പറ്റുന്നത് കെ.ടി.പി.ഡി.എസ് ഓർഡർ 2021ലെ വകുപ്പ് 11 പ്രകാരം കുറ്റകരമാണെന്നും കാർഡിലെ അംഗങ്ങൾക്കെതിരെ ക്രിമിനൽ കേസ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും കാർത്തികപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.