in

ആലപ്പുഴ: ജൽജീവൻ മിഷന്റെ പ്രവർത്തനങ്ങൾക്കായി സംസ്ഥാന വിഹിതം കണ്ടെത്തുന്നതിന് കേരള വാട്ടർ അതോറിട്ടിയെക്കൊണ്ട് 12000 കോടി കടമെടുപ്പിക്കുന്നത് സ്ഥാപനത്തിന്റെ നാശത്തിന് വഴിവയ്ക്കുമെന്നും, എന്ത് വില കൊടുത്തും നിലപാടിനെതിരെ പോരാടുമെന്നും പ്രഖ്യാപിച്ചുകൊണ്ട് കേരള വാട്ടർ അതോറിട്ടി സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) ആലപ്പുഴ ഡിവിഷണൽ ഓഫീസിൽ പ്രതിഷേധ സമരം നടത്തി. ജില്ലാ പ്രസിഡന്റ് സി.പി.ശിവദാസ് സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി.സുമേഷ്, ട്രഷറർ എ.എ.ജയമോൻ, യൂണിറ്റ് സെക്രട്ടറി എച്ച്.കണ്ണൻ, സംസ്ഥാന കൗൺസിലംഗം പി.പി.ജോൺ എന്നിവർ സംസാരിച്ചു.