മുഹമ്മ: ലോങ്ജമ്പിൽ മത്സരത്തിൽ തുടർച്ചയായി ആറാം തവണയും ശ്രുതി രാധാകൃഷ്ണൻ സംസ്ഥാനതല കായികമേളയിൽ യോഗ്യത നേടി. ചേർത്തല എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് ശ്രുതി രാധാകൃഷ്ണൻ. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ലോങ്ജമ്പിൽ പരിശീലനം തുടങ്ങിയ ശ്രുതി,​ അന്നു മുതൽ സബ്ജില്ലാതല,​ ജില്ലാതല മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. സീനിയർ വിഭാഗത്തിൽ ഇത്തവണയും ഒന്നാം സ്ഥാനക്കാരിയായി. രാധാകൃഷ്ണൻ-ശ്രീജ എസ്.കുമാർ ദമ്പതികളുടെ മകളാണ്.