ആലപ്പുഴ: ആയുർവേദം പ്രാമുഖ്യമുള്ള വൈദ്യശാസ്ത്രശാഖയായിമാറിയെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ് ശിവപ്രസാദ് അഭിപ്രായപ്പെട്ടു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ ധന്വന്തരി ജയന്തിയോടനുബന്ധിച്ച് ആയുർവേദ ഡി.എം.ഒ ഓഫീസ് ഹാളിൽ മാദ്ധ്യമ പ്രവർ‌ത്തകർക്കായി മാനസിക സമ്മർദ്ദവും ആയുർവേദവുമെന്ന വിഷയത്തിൽ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ മെ‌ഡിക്കൽ ഓഫീസർ ഡോ.ഷീജ വൈ.എം സ്വാഗതം പറഞ്ഞു.ഡോ. ടി റെജീന,​ ഡോ. മിൽട്ടോ.ടി കുമാർ എന്നിവർ നേതൃത്വം നൽകി. ഡോ. ശ്രീജിനൻ, കെ.ജി, ഡോ.സജി ഉമ്മൻ തുടങ്ങിയവർ സംസാരിച്ചു.