
അമ്പലപ്പുഴ: അറവുകാട് ഐ. ടി .ഐ 2022-24 അദ്ധ്യയനവർഷത്തെ ഓൾ ഇന്ത്യ ട്രേഡ് ടെസ്റ്റ് വിജയികൾക്ക് സർട്ടിഫിക്കറ്റും ഉന്നത വിജയികൾക്ക് അവാർഡ് വിതരണവും നടത്തി. എച്ച് .സലാം എം. എൽ .എ ഉദ്ഘാടനം ചെയ്തു. ഐ.ടി.ഐ ഹാളിൽ നടത്തിയ പരിപാടിയിൽ അറവുകാട് ക്ഷേത്രയോഗം പ്രസിഡന്റ് എസ്. കിഷോർ കുമാർ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബാ രാകേഷ്,അംഗം സതി രമേശ്, ക്ഷേത്രയോഗം വൈസ് പ്രസിഡന്റ് കെ. രമണൻ, സെക്രട്ടറി പി. ടി .സുമിത്രൻ, സ്കൂൾ മാനേജർ ബിനീഷ് ബോയ്, പി.സുമിത്രൻ, ശൈലേന്ദ്രൻ, കെ.സി.സുധീന്ദ്രൻ, ആർ .ബിന്ദു, ലൈജു, മിനിമോൾ, പി.സി. അനിരുദ്ധൻ, കെ. എഫ്. ലാൽജി, സി.അനിൽകുമാർ, ജി.രാജു എന്നിവർ സംസാരിച്ചു. ഐ.ടി.ഐ മാനേജർ ഡി.ലാൽജി സ്വാഗതം പറഞ്ഞു.