photo

ചേർത്തല:രാജീവ് ഗാന്ധി ഫൗണ്ടേഷൻ നേതൃത്വത്തിലുള്ള സ്പർശം പാലിയേറ്റീവ് കെയറിന്റെ രക്ഷാധികാരി ഡോ.ആർ.പ്രകാശ് അനുസ്മരണവും സന്നദ്ധ പ്രവർത്തകർക്കു പരിശീലനവും മെഡിക്കൽ ഉപകരണ വിതരണവും നടത്തി.ചേർത്തല,അരൂർ മണ്ഡലങ്ങളിലെ 10 പഞ്ചായത്തുകളിലായി 200 ഓളം കിടപ്പുരോഗികൾക്കാണ് പദ്ധതി പ്രകാരം വീട്ടിലെത്തി പരിചരണവു ചികിത്സയും നൽകുന്നത്.അനുസ്മരണ സമ്മേളനത്തിൽ ഒരു പഞ്ചായത്തിൽ നിന്ന് അഞ്ച് വീതമുളള സന്നദ്ധ പ്രവർത്തകർക്കു പരിശീലനവും, 10 പഞ്ചായത്തു കമ്മിറ്റികൾക്കു മെഡിക്കൽ ഉപകരണ വിതരണവും നടത്തി രണ്ടാഘട്ട പ്രവർത്തനങ്ങൾക്കു തുടക്കമായി. ഡോ.ആർ.പ്രകാശിന്റെ സ്മരണക്കായി പഠനത്തിൽ മികവു പുലർത്തുന്ന നിർദ്ധന വിദ്യാർത്ഥിയുടെ ഉപരിപഠന ചെലവ് ഏറ്റെടുക്കുമെന്ന് മുഖ്യ രക്ഷാധികാരി ഡോ.കെ.എസ്.മനോജ്,രാജീവ്ഗാന്ധി ഫൗണ്ടേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ.ടി.എച്ച്.സലാം,അഡ്വ.വി.എൻ.അജയൻ,ടി.കെ.അനിലാൽ,സി.ആർ.സാനു,ബി.ഭാസി,ബാബു വയലാർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അനുസ്മരണ സമ്മേളനവും പരിശീലനവും ഉപകരണ വിതരണവും ഡോ.കെ.എസ്.മനോജ് എം.പി ഉദ്ഘാടനം ചെയ്തു.ടി.എച്ച്.സലാം അദ്ധ്യക്ഷനായി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ജാസ്മിൻ,വൈസ് പ്രസിഡന്റ്എം.കെ.ജയപാൽ, വി.എൻ.അജയൻ, ജി.സോമകുമാർ, രാജേന്ദ്രബാബു, സി.ആർ.സന്തോഷ്, ടി.എസ്.കുഞ്ഞുമോൻ, സി.എസ്.രാമനാഥൻ,വി.എം.മഹേഷ്,അജിത്ത്കുമാർ,ജോൺസൺ,ജോയി കൈതക്കാടൻ,മുരളീധരൻ,ജയിംസ് തുരുത്തേൽ എന്നിവർ പങ്കെടുത്തു.