കായംകുളം: ദേവികുളങ്ങര ഗ്രാമപഞ്ചായത്തിലെ ഗവ.ആയുർവേദ ഡിസ്‌പെൻസറി ആയുഷ് ഹെൽത്ത്‌ ആൻഡ് വെൽനെസ് സെന്ററിൽ കേന്ദ്രസംഘം പരിശോധന നടത്തി. എൻ.എ.ബി.എച്ച് നാഷണൽ സർട്ടിഫിക്കേഷന്റെ ഭാഗമായിട്ടാണ് കേന്ദ്രസംഘം എത്തിയത്. ജില്ലയിലെ നാല് ആയുർവേദ ഡിസ്‌പെൻസറികളിൽ മാത്രമാണ് സംഘം എത്തിയത്.

ഫേസ് ടു നാഷണൽ ലെവൽ അസസ്മെന്റ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ എസ്.പവനനാഥൻ നിർവഹിച്ചു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ഷീജ.വൈ. എം അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. അഖില. എസ് സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ച് സംസാരിച്ചു. ചടങ്ങിൽ നാഷണൽ ഫാക്കൽറ്റി ഡോ.ശ്രീകല. എൻ.പി മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ജനി ബിജു, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രേഖ.എസ് എന്നിവർ പങ്കെടുത്തു.എൻ.എ. ബി. എച്ച്. നോഡൽ ഓഫീസർ ഡോ.സവിത, ഡോ. അരുൺ. ജി. ദേവ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.