കായംകുളം: കായംകുളം നഗരസഭയുടെ നേതൃത്വത്തിൽ കേരളപ്പിറവി ദിനവും ഭരണഭാഷാവാരവും വിവരാവകാശ സെമിനാറും സംഘടിപ്പിക്കുന്നു. നവംബർ ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് ഗവ.ബോയ്സ് ഹയർ സെക്കൻറി സ്കൂൾ ഓഡിറ്റോറിയത്തിൽ അഡ്വ.യു.പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ.എ.അബ്ദുൽ ഹക്കീം മുഖ്യാതിഥിയായി സെമിനാർ നയിക്കും. വിവിധ മേഖലയിലെ ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുക്കും. നഗരസഭ വൈസ് ചെയർമാൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, പാർലമെന്റ് പാർട്ടിയിൽ നേതാക്കന്മാർ നഗരസഭ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ പി.ശശികല അറിയിച്ചു.