ചേർത്തല: കെ.വി.എം സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ ലോക പക്ഷാഘാത ദിനാചരണം നടത്തി.ആഗോളതലത്തിൽ ഏറ്റവും കൂടുതൽ മരണത്തിനു കാരണമായ ഹൃദയാഘാതത്തിനു പിന്നിൽ സ്‌ട്രോക്ക് രണ്ടാംസ്ഥാനത്താണെന്ന് ന്യൂറോസർജൻ നേതൃത്വം നൽകുന്ന കേരളത്തിലെ ആദ്യത്തെ സ്‌ട്രോക്ക് യൂണിറ്റ് ആരംഭിച്ച കെ.വി.എം. ആശുപത്രിയിലെ ന്യൂറോസയൻസസ് ഡയറക്ടർ ഡോ.അവിനാഷ് ഹരിദാസ് പറഞ്ഞു.ചടങ്ങിൽ ബോധവത്കരണ ക്ലാസ് നയിക്കുകയായിരുന്നു അദ്ദേഹം.പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും സ്‌ട്രോക്ക് ബോധവത്കരണ ലഘുലേഖ വിതരണം ചെയ്തു. ന്യൂറോസർജറി വിഭാഗം ജൂനിയർ ഡോ.രേഷ്മ സൂസൻ സക്കറിയ,സ്റ്റാഫ് നഴ്സുമാരായ കൃഷ്ണപ്രിയ,റാസ്മിൻ, അനുശ്രീ,ഓപ്പറേഷൻസ് മാനേജർ ബിജി ജേക്കബ്, പേഴ്സണൽ അസിസ്റ്റന്റ്ര് സുബിൻ ജോസഫ്, പി.ആർ.ഒ മാരായ ആശാലത,സാജൻ എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.