shushrooshaka-sangamam

മാന്നാർ: സഭാകവി സി.പി ചാണ്ടി മലങ്കര സഭയ്ക്കും മലയാള ഭാഷയ്ക്കും അതുല്യ സംഭാവനകൾ നൽകിയ കർമ്മയോഗിയായിരുന്നുവെന്ന് കുര്യാക്കോസ് മാർ ക്ലീമിസ് വലിയ മെത്രാപ്പോലിത്താ പറഞ്ഞു. പരുമല പെരുന്നാളിനോടനുബന്ധിച്ച് നടന്ന അഖില മലങ്കര ശുശ്രുഷക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ.യുഹാനോൻ മാർ തേവോദോറോസ് അദ്ധ്യക്ഷത വഹിച്ചു. ഡോ.അലക്സാണ്ടർ ജേക്കബ് ഐ.പി.എസ് മുഖ്യപ്രഭാഷണം നടത്തി. സഭാ വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, കെ.വി.പോൾ റമ്പാൻ, ഫാ.ജോസ് തോമസ് പൂവത്തുങ്കൽ, ബിജു വി.പന്തപ്ലാവ്, റെജി താഴമൺ എന്നിവർ സംസാരിച്ചു.