ചേർത്തല:കെ.എസ്.ആർ.ടി.സി ചേർത്തല യൂണിറ്റിൽ നിന്ന് പെൻഷൻ വാങ്ങുന്ന കുടുംബപെൻഷൻകാരുൾപ്പടെയുളളവരുടെ മസ്റ്ററിംഗ് നവംബർ ഒന്നു മുതൽ 30വരെ നടക്കും.ആധാറിന്റെ പകർപ്പിനൊപ്പം ബാങ്ക് പാസ്ബുക്കും നിലവിൽ പെൻഷൻ വാങ്ങുന്ന സഹകരണ ബാങ്കിലെ പാസ്ബുക്കിന്റെയും പകർപ്പും ഹാജരാക്കണമെന്ന് കെ.എസ്.ആർ.ടി.സി പെൻഷണേഴ്സ് ഓർഗനൈസേഷൻ ഭാരവാഹികൾ അറിയിച്ചു.