കുട്ടനാട്: രജിസ്സ്ട്രേഷൻ വകുപ്പ് നേതൃത്വത്തിൽ പുതുതായി നിർമ്മിച്ച പുളിങ്കുന്ന് സബ് രജിസ്ട്രാർ ഓഫീസ് മന്ദിരം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഇന്ന് വൈകിട്ട് 4ന് ഉദ്ഘാടനം ചെയ്യും.കുട്ടനാട് എം.എൽ.എ തോമസ് കെ.തോമസ് അദ്ധ്യക്ഷത വഹിക്കും . കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യാതിഥിയാകും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി, വൈസ് പ്രസിഡന്റ് എം.എസ്. ശ്രികാന്ത്, ചമ്പക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി. ജി ജലജകുമാരി, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീദേവി രാജേന്ദ്രൻ,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. മായാദേവി, സി.പി.എം ചമ്പക്കുളം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ജി.അരുൺകുമാർ, സി.പി.ഐ നേതാവ് ബി.ലാലി, ജോസഫ് കെ.നെല്ലുവേലി, അഡ്വ.ജേക്കബ് എബ്രഹാം തുടങ്ങിയവർ സംസാരിക്കും. രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ കേരള ശ്രിധന്യ സ്വാഗതം പറയും