മുഹമ്മ: അമ്മയ്ക്കും ചേച്ചിക്കും പിന്നാലെ കായികമേളയിൽ തിളങ്ങി അനകേന്ദു. മാവേലിക്കര ഡി.ബി.എച്ച്.എസിലെ 8-ാംക്ളാസ് വിദ്യാർത്ഥിനിയായ അനകേന്ദു,​ ഷോർട്ട് പുട്ടിൽ ഒന്നാം സ്ഥാനം നേടി. കുറത്തികാട് കൊട്ടാരത്തിൽ പടിറ്റേതിൽ ബിജു-ബിന്ദു ദമ്പതികളുടെ മകളാണ് അനകേന്ദ്രു. സഹോദരി അമലേന്ദു ഷോർട്ട് പുട്ടിൽ മികച്ച പ്രകടനം നടത്തി അമച്വൽ മത്സര വേദിയിൽ തിളങ്ങി. അമ്മ ബിന്ദു ദേശീയതാരമാണ്. പഠനകാലത്ത് കബഡി, ഡിസ്കസ് ത്രോ, ഷോർട്ട്പുട്ട്, ജാവലിംഗ് ത്രോ എന്നീ മത്സരങ്ങളിൽ മികച്ച താരാമായിരുന്നു ബിന്ദു. ജി.വി രാജ കായിക സ്കൂളിന്റെ പേരിലായിരുന്നു ബിന്ദു മത്സരത്തിനിറങ്ങിയിരുന്നത്.