ഹരിപ്പാട്: പള്ളിപ്പാട് തളിക്കൽ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ നടക്കുന്ന മഹാശിവപുരാണ സത്രം ഇന്ന് ആരംഭിച്ച് നവംബർ 10 ന് സമാപിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് വൈകിട്ട് 4 ന് ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന വിഗ്രഹ ഘോഷയാത്ര മന്ത്രിസജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പെരിങ്ങലിപ്പുറം ദേവീ ക്ഷേത്രത്തിൽ ആദ്യ ദിവസത്തെ ഘോഷയാത്ര സമാപനം. വൈകിട്ട് 6 ന് തളിക്കൽ പ്രദോഷത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ പ്രദോഷപൂജ പഞ്ചാഭിഷേകം എന്നിവ നടക്കും. ഇന്ന് പുലർച്ചെ 5ന് തളിക്കൽ ക്ഷേത്രത്തിൽ നിർമ്മാല്യ ദർശനം മഹാഗണപതി ഹവനം. രാവിലെ 6.30 ന് പഞ്ചാക്ഷരി ജപം. 8ന് രണ്ടാം ദിവസത്തെ വിഗ്രഹ ഘോഷയാത്ര ആരംഭിക്കും. വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകിട്ട് 3.30 ന് സത്രവേദിയിൽ എത്തിച്ചേരും. 6 ന് സത്ര സമാരംഭ സമ്മേളനം ഗോവ ഗവർണ്ണർ പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. സത്രസമിതി ചെയർമാനും ദേവസ്വം പ്രസിഡന്റുമായ അരുൺ. ആർ അദ്ധ്യക്ഷനാകും. മുഖ്യാതിഥിയായ ബദ്രിനാഥ് റാവൽജി ഈശ്വര പ്രസാദ് നമ്പൂതിരി ഭദ്രദീപ പ്രകാശനം നടത്തും. സത്രസമിതി രക്ഷാധികാരി രമേശ് ചെന്നിത്തല എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ശ്രീരാമ ധർമ്മ സമിതി ചെയർപേഴ്സൺ റാണി മോഹൻദാസ്, സുരേന്ദ്രനാഥ കമ്മത്ത് എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. ഡോ.എസ്.രവിശങ്കർ ഗ്രന്ഥസമർപ്പണം നടത്തും. ക്ഷേത്രം തന്ത്രി കൊച്ചൂരില്ലത്ത് നാരായണൻ നമ്പൂതിരി വിഗ്രഹ സമർപ്പണം നിർവ്വഹിക്കും. സത്രാചാര്യൻ ശിവദാസ സ്വാമികൾ മാഹാത്മ്യ പ്രഭാഷണം നടത്തും. സത്ര ദിനങ്ങളിൽ എന്നും പുലർച്ചെ 5 ന് ഹരനാമ കീർത്തനം, നിർമ്മാല്യ ദർശനം, രാവിലെ 6.30ന് ശിവസഹസ്രനാമജപം, ഗ്രന്ഥ നമസ്ക്കാരം, 7 ന് ശിവപുരാണപരായണം, 8.30 ന് പ്രഭാത ഭക്ഷണം, 10 ന് രുദ്രാഭിഷേകം, പട്ടും താലിയും സമർപ്പണം, സമൂഹപ്രാർത്ഥന, ദക്ഷിണാമൂർത്തി പൂജ, ശനീശ്വര പൂജ , സമൂഹ നീരാജ്ഞനം,മഹാഗണപതി ഹോമം,മഹാ മൃത്യുഞ്ജയ ഹോമം,11.30 ന് കഥാ പ്രഭാഷണം , ഉച്ചയ്ക്ക് 1 ന് പ്രസാദമൂട്ട്,,രാത്രി 8.30ന് അന്നദാനം എന്നിവ നടക്കും. ആദ്ധ്യാത്മിക പ്രഭാഷണങ്ങൾ, തിരുവാതിര,നൃത്തനൃത്യങ്ങൾ, വയലിൻ കച്ചേരി, തോൽപ്പാവക്കൂത്ത്, പുരാണ ദൃശ്യാവിഷ്ക്കാരങ്ങൾ, ചാക്യാർ കൂത്ത്, തെയ്യംതിറ,പടയണി എന്നീ കലാ-സാംസ്ക്കാരിക പരിപാടികളും നടക്കുമെന്ന് വാർത്താ സമ്മേളനത്തിൽ സത്രം സമിതി ചെയർമാനും ദേവസ്വം പ്രസിഡന്റുമായ അരുൺ. ആർ,സത്രം സമിതി ജനറൽ കൺവീനറും ദേവസ്വം സെക്രട്ടറിയുമായ ആർ.രാധാകൃഷ്ണൻ , പ്രോഗ്രാം കമ്മറ്റി കൺവീനർ ബി. രാധാകൃഷ്ണപിള്ള, അഞ്ജലി, ഫിനാൻസ് കമ്മറ്റി കൺവീനർ ശശിധരൻ, വൈസ് ചെയർമാൻ റ്റി.ശിവൻകുട്ടി, മൂലേത്തറയിൽ, സത്രം സമിതി അംഗങ്ങളായ മഹേശ്വരൻ, രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.