ഹരിപ്പാട്: എ.ഐ.ടി.യു.സി ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ആർ.പ്രസാദിന് ആറാട്ടുപുഴ പെരുമ്പള്ളിയിൽ സ്വീകരണം നൽകി. സംസ്ഥാന പ്രസിഡന്റ് ടി.ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ ഹരിപ്പാട് മണ്ഡലം സെക്രട്ടറി സി.വി രാജീവ് അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി സത്യനേശൻ, സംസ്ഥാന സെക്രട്ടറി എ.ശോഭ, ജില്ലാ പ്രസിഡന്റ് അഡ്വ.വി. മോഹൻദാസ്, ജില്ലാ സെക്രട്ടറി ഡി.പി മധു, ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.എം ഷിറാസ്, കെ.കാർത്തികേയൻ, ആർ.സുരേഷ്, പി.ബി സുഗതൻ, വി.സി മധു തുടങ്ങിയവർ സംസാരിച്ചു.