ഹരിപ്പാട്: സി.പി.എം മുതുകുളം ലോക്കൽ സമ്മേളനം ഇന്നും നാളയുമായി നടക്കും. ഇന്ന് രാവിലെ 9 ന് പ്രതിനിധി സമ്മേളനം ചൂളത്തെരുവ് ജംഗ്ഷനിലെ സി.കെ.കേശവപിള്ള മെമ്മോറിയൽ എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ ജില്ലാ സെക്രട്ടറിയേറ്റംഗം കെ.എച്ച്.ബാബുജാൻ ഉദ്ഘാടനം ചെയ്യും. 31 ന് വൈകിട്ട് 4 ന് പ്രകടനവും റെഡ് വാളണ്ടിയർ പരേഡും ഉമ്മർ ജംഗ്ഷനിൽ നിന്ന് ആരംഭിക്കും. 5 മണിക്ക് ഹൈസ്കൂൾ ജംഗ്ഷന് തെക്കുവശത്ത് നടക്കുന്ന പൊതുസമ്മേളനം കെ.എസ്.ടി.എ സംസ്ഥാന കമ്മറ്റിയംഗം കെ.ജെ.ഷൈൻ ടീച്ചർ ഉദ്ഘാടനം ചെയ്യും.