ആലപ്പുഴ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ എൻ.ജി.ഒ.യൂണിയൻ ഹാളിൽ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന വിഷയം ആസ്പദമാക്കി നടത്തിയ സെമിനാർ മുൻമന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക സമിതി കൺവീനർ എം.ജോഷ്വ അദ്ധ്യക്ഷത വഹിച്ചു.കെ.എസ്.ഇ.ബി.ഒ.എ ജില്ലാ ജോ.സെക്രട്ടറി വി.എൻ.ജയചന്ദ്രൻ വിഷയാവതരണം നടത്തി. ഡോ.നെടുമുടി ഹരികുമാർ, മൂസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എ.എം.നസീർ, കെ.എസ്.എസ്.പി.യു ജില്ലാജോ.സെക്രട്ടറി ടി.കെ.സുഭാഷ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.സോമനാഥ പിള്ള സ്വാഗതവും ട്രഷറർ എം.മുഹമ്മദ് യൂനുസ് നന്ദിയും പറഞ്ഞു.