ഹരിപ്പാട്: ജനുവരി 10,11,12 തീയതികളിൽ ഹരിപ്പാട്ട് നടക്കുന്ന സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളന സ്വാഗത സംഘ രൂപീകരണ യോഗം ഹരിപ്പാട് ഭവാനി മന്ദിർ ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ സെക്രട്ടറി ആർ.നാസർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ.കെ.പ്രസാദ് അദ്ധ്യക്ഷനായി. ജില്ലാ സെക്രെട്ടറിയേറ്റ് അംഗങ്ങളായ കെ.രാഘവൻ, അഡ്വ.കെ.എച് ബാബുജാൻ, ജി .രാജമ്മ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം.സുരേന്ദ്രൻ, ടി.കെ.ദേവകുമാർ, സി.ശ്രീകുമാർ ഉണ്ണിത്താൻ, പി .ഗാനകുമാർ, ലീല അഭിലാഷ്,, ഷെയ്ഖ്. പി .ഹാരീസ്, ഹരിപ്പാട് ഏരിയ സെക്രട്ടറി സി.പ്രസാദ്, കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി വി.കെ.സഹദേവൻ എന്നിവർ പങ്കെടുത്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.സത്യപാലൻ സ്വാഗതവും ഹരിപ്പാട് ഏരിയ സെക്രട്ടറി സി.പ്രസാദ് നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം, സെമിനാറുകൾ, റെഡ് വോളന്റിയർപരേഡ്, ജില്ലാ കേന്ദ്രീകരിച്ചുള്ള ബഹുജന റാലി, പൊതു സമ്മേളനം എന്നിവ മുന്ന് ദിവസങ്ങളിലായി നടക്കും. സമ്മേളന വിജയത്തിനായി 1001 അംഗ ജനറൽ കമ്മിറ്റിയെയും 251 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും വിവിധ സബ് കമ്മിറ്റികളെയും യോഗം തിരഞ്ഞെടുത്തു. സ്വാഗത സംഘം ഭാരവാഹികൾ : ഡോ.ടി.എം.തോമസ് ഐസക്, സി.എസ്.സുജാത, സജി ചെറിയാൻ, സി.ബി.ചന്ദ്രബാബു ( രക്ഷാധികാരികൾ ),ടി.കെ.ദേവകുമാർ (പ്രസിഡന്റ്‌ ),എം.സത്യപാലൻ (ജനറൽ സെക്രട്ടറി), സി.പ്രസാദ് (സെക്രട്ടറി ), സി.ശ്രീകുമാർ ഉണ്ണിത്താൻ ( ട്രഷറർ) കെ.എച്ച്. ബാബുജാൻ, ജി.ഹരിശങ്കർ, കെ.രാഘവൻ, ജി.രാജമ്മ, എച്ച്. സലാം, പി.പി.ചിത്തരഞ്ജൻ, കെ.പ്രസാദ്, ജി.വേണുഗോപാൽ, എ. മഹേന്ദ്രൻ, പി.ഗാനകുമാർ, എൻ.സജീവൻ, എം .സുരേന്ദ്രൻ, വി.കെ.സഹദേവൻ, അഡ്വ.യു.പ്രതിഭ, എം.എസ്.അരുൺകുമാർ, ആർ.രാഹുൽ, കെ.ജി രാജേശ്വരി (വൈസ് പ്രസിഡന്റുമാർ ),വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.