
മാന്നാർ: ചെറിയനാട് ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിൽ വനിത ശിശു വികസന വകുപ്പിൽ നിന്നും അനുവദിച്ച 20 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച അങ്കണവാടി കെട്ടിടം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രമേശ് അദ്ധ്യക്ഷയായി. സി.ഡി.പി.ഒ ഷീജ റിപ്പോർട്ട് അവതരിപ്പിച്ചു. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം സലിം, ജില്ലാ പഞ്ചായത്തംഗം ഹേമലത മോഹൻ, സ്വർണ്ണമ്മ, ശാലിനി രാജൻ, വി.കെ വാസുദേവൻ, കെ.പി മനോജ് മോഹൻ, ഷൈനി ഷാനവാസ്, ജി.വിവേക്, കെ.എൻ സുരേഷ്, സുനി രാജൻ, ഒ.ടി ജയമോഹനൻ, വത്സമ്മ സോമൻ, രജിത രാജൻ, ബിജു രാഘവൻ, പ്രസന്ന കുമാരി, മഞ്ജു പ്രസന്നൻ, പി.ഉണ്ണികൃഷ്ണൻ നായർ, രാധാകൃഷ്ണൻ നായർ, ദിലീപ് ചെറിയനാട്, ഉണ്ണി മണ്ണാടിയ്ക്കൽ, പഞ്ചായത്തു സെക്രട്ടറി എസ്.ബിന്ദു എന്നിവർ സംസാരിച്ചു.