ആലപ്പുഴ: ആലപ്പുഴ നെഹ്റു യുവകേന്ദ്രയുടേയും മാരാരിക്കുളം സാബർമതി ചാരിറ്റബിൾ സൊസൈറ്റിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ വിജിലൻസ് ദിനാചരണം ജില്ല ലീഗൽ എയ്ഡ് ഡിഫൻസ് കൗൻസിൽ ചീഫ് അഡ്വ.പി. പി.ബൈജു ഉദ്ഘാടനം ചെയ്തു. സബർമതി ചെയർമാൻ രാജു പള്ളിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് കോർ-ഓഡിനേറ്റർ വിവേക് ശശിധരൻ, മാരാരിക്കുളം എസ്.ഐ ജോസ്, ജോസഫ് മാരാരിക്കുളം, ഗ്രേയ്‌സി സ്റ്റീഫൻ, ടോം ജോസഫ് ചമ്പക്കുളം,എം.ഇ.ഉത്തമ കുറുപ്പ്, ആശാകൃഷ്ണാലയം,ശുഭാ ഉത്തമൻ, സിന്ധു പോൾ, ഗോപിക രംഗൻ, ചാക്കപ്പൻ അറക്കൽ, തുടങ്ങിയവർ സംസാരിച്ചു.