
ചാരുംമൂട്: നൂറനാട് പടനിലം സ്കൂളിൽ നടക്കുന്ന മാവേലിക്കര ഉപജില്ലാ കലോത്സവനഗരിയിൽ സഹായഹസ്തവുമായി എസ്.എഫ്.ഐഎസ്.എഫ്.ഐ പടനിലം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചത്.എം.എസ്. അരുൺകുമാർ
എം.എൽ.എ, നൂറനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന സുരേഷ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.എസ്.എഫ്.ഐ ഭാരവാഹികളായ
നിയാസ്, ശ്രീഹരി, അരുൺ അശോകൻ, ലക്ഷ്മി ആകാശ്,അദ്വൈത്, അഭിരാമി തുടങ്ങിയവർ പങ്കെടുത്തു. കലോത്സവത്തിൽ എത്തുന്നവർക്ക് കുടിവെള്ളം, ലഘു ഭക്ഷണം, ഇരിപ്പിടം എന്നിവ ഹെൽപ്പ് ഡെസ്കിൽ തയ്യാറാക്കിയിട്ടുണ്ട്.മത്സരാർത്ഥികൾക്കും കാണികൾക്കും വിവിധ വേദികളെ കുറിച്ചുള്ള നിർദ്ദേശങ്ങൾ നൽകാൻ എസ്.എഫ്.ഐ വോളന്റിയർമാരും സജ്ജമാണ്.