ആലപ്പുഴ: സബ് ജില്ല സ്കൂൾ കലോത്സവം നവംബർ 1,4, 5, 6 തീയതികളിലായി തിരുവമ്പാടി എച്ച് .എസ്.എസ്, തിരുവമ്പാടി ഗവ.യു.പി.എസ്, കളർകോട് ഗവ. എൽ.പി.എസ്, മുല്ലക്കൽ സി.എം.എസ്.എൽ.പി.എസ് സ്കൂളുകളിൽ നടക്കും. എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലായി 4600 കുട്ടികൾ കലോത്സവത്തിൽ പങ്കെടുക്കും. നവംബർ 1ന് രാവിലെ 9മുതൽ പെൻസിൽ ഡ്രോയിംഗ്, പെയിന്റിംഗ്, വാട്ടർകളർ, ഓയിൽ പെയിന്റിംഗ്, കാർട്ടൂൺ, കൊളാഷ് , കഥാകഥനം, അക്ഷരശ്ളോകം, പ്രസംഗം, പദ്യം ചൊല്ലൽ, ഉപന്യാസം, കഥ- കവിതാ രചന, സംസ്കൃത- അറബി രചനാ മത്സരങ്ങൾ നടക്കും. 4ന് രാവിലെ 9.30ന് എച്ച്. സലാം എം.എൽ.എ കലോത്സവം ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർപെഴ്സൺ കെ.കെ.ജയമ്മ അദ്ധ്യക്ഷത വഹിക്കും.തുടർന്ന് 6വരെ വിവിധ കലാപരിപാടികളിൽ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും. 6ന് വൈകിട്ട് 6ന് നടക്കുന്ന സമാപന സമ്മേളനം പി.പി.ചിത്തര‌ഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി .രാജേശ്വരി അദ്ധ്യക്ഷത വഹിക്കും. ആലപ്പുഴ എ.ഡി.എം ആശാ സി.എബ്രഹാം സമ്മാന ദാനം നിർവഹിക്കും.